Don't Miss
 

 

സെവെന്‍ത്ത് ഡേ : കണ്ടിരിക്കാം ഈ സസ്പെന്‍സ് ത്രില്ലര്‍

നിധിന്‍ ഡേവിസ്  | April/13/2014
image

മലയാളത്തിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കിലെങ്കിലും കണ്ടിരിക്കാം ഈ സസ്പെന്‍സ് ത്രില്ലര്‍ ചിത്രം. കുറ്റാന്വേഷക ചിത്രങ്ങളില്‍ വളരെ മികച്ച ചിത്രങ്ങള്‍ കണ്ടു ശീലിച്ച പ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ച് അതിലെ സസ്പന്‍സ് നായകനെക്കാള്‍ മുന്‍പ് കണ്ടെത്തണം എന്ന ആവേശത്തോടും അത്രതന്നെ ശ്രദ്ധയോടും കാണുന്ന മലയാളി പ്രേക്ഷകര്‍ക്ക്‌, ഈ ചിത്രത്തില്‍ കുറച്ചു കുറവുകള്‍ കണ്ടെത്താന്‍ സാധിച്ചേക്കാം. എങ്കിലും ക്ലൈമാക്സിലുള്ള ട്വിസ്റ്റിലൂടെ ഭുരിപക്ഷം പ്രേക്ഷകരെയും കൈയിലെടുക്കുവാന്‍ സംവിധായകനും തിരകഥകൃത്തിനും സാധിച്ചിട്ടുണ്ട്.

ഡേവിഡ്‌ എബ്രഹാം ഐ പി എസ്‌, പ്രിത്വിരാജ് അവതരിപ്പിക്കുന്ന ഈ കഥാപാത്രം, ക്രൈംബ്രാഞ്ചിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗെറ്റിവ് ഓഫീസര്‍ ആണ്. ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന അദ്ദേഹം ഒരു ക്രിസ്മസ് രാവില്‍ തന്‍റെ ജീപ്പില്‍ സഞ്ചരിക്കുമ്പോളുണ്ടാകുന്ന ചെറിയൊരു ആക്സിഡന്റ്റിലുടെയാണ് ചിത്രം ആരംഭിക്കുന്നത്. തന്‍റെ ജീപ്പിടിച്ച ബൈക്ക് യാത്രികരായ വിനു(അനുമോഹന്‍), ഷാന്‍(വിനയ് ഫോര്‍ട്ട്) എന്നിവരെ ആസ്പത്രിയില്‍ എത്തിക്കുന്ന ഡേവിഡ്‌, പരിഭ്രമം നിറഞ്ഞ അവരുടെ ചെയ്തികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പിന്നിട് ആസ്പത്രിയില്‍ നിന്നും ഒളിച്ചോടിയ വിനുവിനെ, അന്ന് രാത്രി ഷാനും ഡേവിഡും അന്വേഷിക്കുന്നു.

പിറ്റേ ദിവസം വിനു ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ ഡേവിഡ്‌ ഷാനിന്റെ അരികലെത്തി പ്രശ്നങ്ങളുടെ നിജസ്ഥിതി ചോദിച്ചു മനസ്സിലാക്കുന്നു. വിനുവിനെയും ഷാനിനെയും കൂടാതെ എബി(ടോവിനോ തോമസ്‌), ജെസ്സിക്ക(ജനനി ഐയര്‍), സിറില്‍ ഫിലിപ്പ്(പ്രവീണ്‍ പ്രേം) എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഗത്തിന്റെ ജീവിതം പ്രശ്നത്തിലാകുന്നത്, വിനു നടത്തുന്ന ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും അവനറിയാതെ കള്ളനോട്ടു മാഫിയ വെച്ച ഒരു ബാഗ്‌ നഷ്ടപ്പെടുന്നതോടെയാണ്. തുടര്‍ന്നുള്ള സംഭവങ്ങളും അതിലുടെയുള്ള ഡേവിഡിന്റെ അന്വേഷണങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ സ്റ്റൈലില്‍ വന്ന പ്രിത്വിരാജ് വളരെ മിതത്വം നിറഞ്ഞ ആ കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച്ട്ടുണ്ട്.അഞ്ചംഗ സംഗത്തെ അവതരിപ്പിച്ചവര്‍ നന്നയിട്ടുണ്ടെങ്കിലും അവരില്‍ വിനയ് ഫോര്‍ട്ട് മുന്‍പിട്ടു നില്‍ക്കുന്നു. സുജിത്ത് വാസുദേവന്റെ ക്യാമറയും, ദീപക് ദേവിന്‍റെ ബി ജി എമും കൊള്ളാം.

പുതുമുഖ സംവിധായകനായ ശ്യാംദാറില്‍ നിന്നും നമുക്ക് നല്ലത് പ്രതീക്ഷിക്കാം. ഒരു പരിധി വരെ ഇഴച്ചില്‍ അനുഭവപ്പെട്ടെങ്കില്ലും, തിരഞ്ഞെടുത്ത ലോക്കെഷനുകളും, കളറിംഗ് പാറ്റെര്‍ണും പ്രേക്ഷകരില്‍ ചിത്രത്തിന്‍റെ മൂഡ്‌ നിലനിര്‍ത്താന്‍ സഹായിച്ചു. ചിലയിടത്ത് ചില കുറവുകള്‍ ഉണ്ടെങ്കിലും ക്ലൈമാക്സിലുള്ള ട്വിസ്റ്റിലൂടെ അത് മറയ്ക്കാന്‍ തിരകഥകൃത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അഖില്‍ പോള്‍ തന്‍റെ തിരകഥയോട് നീതി പുലര്‍ത്തിയിട്ടുണ്ട് എന്ന് വേണം കരുതാന്‍.

ഒരു ത്രിലര്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ അദ്ഭുതപ്പെടുതില്ലെങ്കിലും ഒരിക്കലും നിരാശപെടുത്തില്ല ഈ ചിത്രം. അതുകൊണ്ടുതന്നെ കണ്ടിരിക്കാവുന്ന ചിത്രമാണ്‌ സെവെന്‍ത്ത് ഡേ

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.